KasargodLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു : പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും പിഴയും

ചെ​മ്മ​നാ​ട് ദേ​ളി ജ​ങ്​​ഷ​ൻ കു​ന്നു​പാ​റ​യി​ലെ എം.​എ. ഉ​സ്മാ​നെ​യാ​ണ് (43) കോടതി ശിക്ഷിച്ചത്

കാ​ഞ്ഞ​ങ്ങാ​ട്​: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. ചെ​മ്മ​നാ​ട് ദേ​ളി ജ​ങ്​​ഷ​ൻ കു​ന്നു​പാ​റ​യി​ലെ എം.​എ. ഉ​സ്മാ​നെ​യാ​ണ് (43) കോടതി ശിക്ഷിച്ചത്. ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി. ​സു​രേ​ഷ്‌​കു​മാ​ർ ആണ് ശി​ക്ഷ വിധി​ച്ച​ത്.

2022 മാ​ർ​ച്ചി​ൽ 13 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ല്​ മാ​സം അ​ധി​ക ത​ട​വ്​ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.

Read Also : ഒഡീഷ ട്രെയിനപകടം: റെയിൽവേ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ സിബിഐ പിടിച്ചെടുത്തു

ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ​യും പോ​ക്സോ​യി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. മേൽപറ​മ്പ പൊ​ലീ​സ് ആ​ണ് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മേ​ൽപറ​മ്പ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ടി. ​ഉ​ത്തം​ദാ​സ്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​കെ. വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹോ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button