ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൽ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആറ് റെയിൽവേ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ സിബിഐ പിടിച്ചെടുത്തു. മുൻ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറുപേരെ ചോദ്യം ചെയ്തു. കോറമണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ ഉടൻ ചോദ്യം ചെയ്യുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ട്രെയിൻ ദുരന്തത്തിൽ സിബിഐ കൂടുതൽപ്പേരുടെ മൊഴിയെടുക്കും. അട്ടിമറി സാധ്യത ഉൾപ്പെടെ സംശയിക്കുന്നതിനാൽ സാങ്കേതിക പരിശോധനകളും നടത്തും. ഇന്റർലോക്കിങ് സിഗ്‌നൽ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായാതെന്ന് പരിശോധിക്കും.
അതേസമയം, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സിബിഐ കേസ് എടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Post Your Comments