Latest NewsKeralaNews

പ്ലസ് ടു വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു: റാഗിങെന്ന് പരാതി

പാലക്കാട്: പ്ലസ് ടു വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി പരാതി. മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളേജിലാണ് സംഭവം. രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തങ്ങൾ റാഗിങിന് ഇരയായെന്നാണ് പരിക്കേറ്റ വിദ്യാർത്ഥികളുടെ പരാതി.

Read Also: പാതിരാവാകുമ്പോള്‍ ഒരു പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങുന്ന ചിലർ: സീമ വിനീത്

പ്ലസ് ടു വിദ്യാർത്ഥികളായ ടി സ്വാലിഹ്, സി അസ്ലം എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്റർവെൽ സമയത്ത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് നിർത്തി ഇഷ്ടിക കൊണ്ടും മറ്റും മർദ്ദിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്.

മുടി കളർ ചെയ്ത് വന്നതും ഷൂ ധരിച്ച് എത്തിയതും നേരത്തെ സീനിയർ വിദ്യാർത്ഥികൾ ചോദ്യം ചെയ്തിരുന്നുവെന്നും ഇതേ ചൊല്ലി തർക്കവും ഉണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇതിലെ വൈരാഗ്യമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

Read Also: സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കും: പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button