തന്റെ തൊഴിലുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഫോൺ നമ്പര്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി ട്രാൻസ്ജെൻഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത്. തൊഴിലുമായി ബന്ധപ്പെട്ടാണ് നമ്പര്‍ നല്‍കിയിരിക്കുന്നതെന്നും അല്ലാതെ മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ലെന്നും സീമ പറയുന്നു.
‘ചില മനുഷ്യര്‍ പാതിരാവാകുമ്പോള്‍ ഒരു പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും. അത്തരം സംഭാഷണങ്ങള്‍ ഭാര്യമാരോട് ആണെങ്കില്‍ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകും. സോഷ്യല്‍ മീഡിയയില്‍ പല കമന്റുകളും പറയുന്ന പോലെ ഫോണിലൂടെ പറഞ്ഞാല്‍ നല്ല നാടൻ ഭാഷയില്‍ മാന്യത അര്‍ഹിക്കാത്ത തരത്തിലുള്ള മറുപടി ലഭിക്കുമെന്നും’ സീമ പറഞ്ഞു.
സീമ വിനീതിന്റെ കുറിപ്പ്
കുറച്ചു നാളുകളായി ഇവിടെ കുറിക്കണം കുറിക്കണം എന്ന് കരുതിയ വിഷയമാണ് എന്റെ തൊഴിലുമായി ബന്ധപെട്ട് വളരെ വര്ഷങ്ങളായി ഞാൻ പോസ്റ്റ് ചെയ്യാറുള്ള എന്റെ വര്‍ക്കുളുടെ കൂടെ ഞാൻ എന്റെ ഒരു ഫോണ്‍ നമ്ബര്‍ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്…. അത് എന്റെ തൊഴിലുമായി ബന്ധപ്പെട്ട് മാത്രം അല്ലാതെ എനിക്ക് മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ല അതിനോട്ടു സമയവും ഇല്ല
പല സന്ദര്‍ഭങ്ങളിലും പലരും വിളിക്കാറുണ്ട് നമ്മള്‍ ഏതു സാഹചര്യത്തില്‍ ആണ് നിക്കുന്നത് എന്ന് പോലും അറിയില്ലാത്ത മനുഷ്യര്‍ അതില്‍ സ്ത്രീകളും പുരുഷന്മ്മാരും ഉണ്ട് നമ്മുടെ മാനസിക നില മനസ്സിലാക്കാതെ ഉള്ള പല സംഭാഷണങ്ങളുമായി സമീപിക്കാറുണ്ട് എനിക്ക് അത്തരം സംഭാഷണങ്ങളും അത്തരം കാളുകളും താല്പര്യമില്ല എന്ന് ആദ്യം തന്നെ പറയട്ടെ…. നില്‍ക്കുന്ന സാഹചര്യവും നിങ്ങളുടെ സംസ്കാരവും സംസാരത്തിനും അനുസരിച്ചു മാത്രമായിരിക്കും ഞാൻ മറുപടി നല്‍കുക ….
സ്നേഹവും ആരാധനയും ഒക്കെ നല്ലതാണ് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ അല്ല എങ്കില്‍…. ചില മനുഷ്യരുണ്ട് പാതിരാവ് ആവുമ്ബോള്‍ ഒരു പ്രതേക തരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും അവരോടു അത്തരം സംഭാഷണങ്ങള്‍ ഭാര്യ മാരോട് ആണേല്‍ നിങ്ങളുടെ ദാമ്ബത്യം അതി മനോഹരമാകും….
പിന്നെ ചില ആളുകള്‍ വിളിക്കും ചാരിറ്റി ആണെന്ന് പറഞ്ഞു എനിക്ക് കൊടുക്കാൻ ഉണ്ടേല്‍ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നേല്‍ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് കൊടുത്തോളം ഇടനിലക്കാരുടെ ആവശ്യമില്ല എന്നും പറഞ്ഞുകൊള്ളട്ടെ….. സോഷ്യല്‍ മീഡിയയില്‍ പല കമന്റ് കളും പറയുന്ന പോലെ ഫോണില്‍ ബന്ധപ്പെട്ട് നിങ്ങള്ക്ക് പറയാം എന്ന് തോന്നുന്നുണ്ടേല്‍ നല്ല നാടൻ ഭാഷയില്‍ മാന്യത അര്‍ഹിക്കാത്ത തരത്തില്‍ തിരിച്ചും മറുപടി ലഭിക്കും എന്നും അറിയിച്ചുകൊള്ളുന്നു…..
നന്ദി നമോവാകം
Post Your Comments