രാജ്യത്ത് അടുത്ത 5 വർഷത്തിനുള്ളിൽ 200-ലധികം എയർപോർട്ടുകൾ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിനുശേഷം വെറും 9 വർഷം കൊണ്ട് വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 148-യാണ് ഉയർത്തിയിട്ടുള്ളത്. ഇത് അടുത്ത അഞ്ച് വർഷം കൊണ്ട് 200-220 എന്ന സംഖ്യയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിന്ധ്യ വ്യക്തമാക്കി. മോദി സർക്കാർ എത്തിയതോടെ വ്യോമയാന മേഖലയിൽ വന്ന മാറ്റങ്ങളെ കുറിച്ചും, പുരോഗതിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെലിപോർട്ടുകളും വാട്ടർ എയറോഡ്രോമുകളും ഉൾപ്പെടെ 220 ഓളം വിമാനത്താവളങ്ങളാണ് രാജ്യത്ത് നിർമ്മിക്കുക. മുൻപ് ഒരു വിമാനത്താവളങ്ങൾ പോലുമില്ലാത്ത മേഖലയിൽ പോലും വിമാനത്താവളങ്ങൾ സജ്ജീകരിക്കാൻ മോദി സർക്കാറിന് സാധിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിന് മൂന്ന് പുതിയ എയർപോർട്ടുകളും, സിക്കിമിൽ ഒരു എയർപോർട്ടും ഇതിനോടകം പ്രവർത്തനക്ഷമമായിട്ടുണ്ട്. വ്യോമയാന മേഖലയിലെ വളർച്ചയ്ക്ക് പുറമേ, മറ്റ് ഗതാഗത മേഖലയിലും വളർച്ച കൈവരിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്ത് 6 വലിയ മെട്രോകളാണ് ഉള്ളത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് മെട്രോ സ്ഥിതി ചെയ്യുന്നത്. അടുത്ത എട്ട് വർഷത്തിനുള്ളിൽ ഈ മെട്രോകളുടെ കപ്പാസിറ്റി ഉയർത്താനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.
Post Your Comments