കണ്ണൂർ: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ചുകൊണ്ടിട്ട ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചർ. ‘എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ’ എന്നാണ് താൻ ഉദ്ദേശിച്ചതെന്നും, വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
‘ആലപ്പുഴ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്. ആ കുട്ടി ഉന്നത വിജയം നേടണം എന്ന് ആഗ്രഹിച്ചിരുന്നു. ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന് കേട്ടപ്പോൾ ഉള്ള പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ ഇട്ടത്. അത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാലും എന്റെ വിദ്യേ എന്നത് മനസ്സിൽ നിന്നുണ്ടായ പ്രതികരണമാണ്. അതിൽ തന്നെയാണ് ഇപ്പോഴും ഉറച്ച് നിൽക്കുന്നത്’, ശ്രീമതി പറഞ്ഞു.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ്ഡും സീലുമുണ്ടാക്കി, പ്രിന്‍സിപ്പാളിന്റെ കളളയൊപ്പിട്ട് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തില്‍ എസ്എഫ്ഐയും സിപിഎമ്മും വിദ്യയുടെ വിഷയത്തിൽ പ്രതികരണം അറിയിക്കാതിരിക്കുമ്പോഴാണ് ശ്രീമതിയുടെ വേറിട്ട പരിഹാസം. ഇത് ചർച്ചയ്ക്ക് കാരണമായി. വ്യാജരേഖ ചമച്ച സംഭവത്തിൽ മഹാരാജാസ് കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Post Your Comments