വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ കെ. വിദ്യ ഇന്ന് കോടതിയിൽ ഹാജരാകും. കാസർഗോഡ് ഹോസ്ദുർഗ് കോടതിയിലാണ് ഹാജരാകുക. ഫോണിൽ സ്വന്തമായി വ്യാജരേഖ നിർമ്മിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നേരത്തെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതി വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടതിയിൽ എത്തുക.
കരിന്തളം ഗവൺമെന്റ് കോളേജിൽ കഴിഞ്ഞ അധ്യായന വർഷം വ്യാജരേഖ സമർപ്പിച്ച് ഗസറ്റ് അധ്യാപക യോഗ്യത നേടിയതിനാൽ, കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പോലീസ് വിദ്യക്കെതിരെ അന്വേഷണം ആരംഭിച്ചത്. അതേസമയം, കരിന്തളം കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയത് ഗസറ്റ് അധ്യാപക അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത, തന്റെ സീനിയർ കൂടിയായ ഉദ്യോഗാർത്ഥിയെ മറികടക്കാനാണെന്ന് ചോദ്യം ചെയ്യലിൽ വിദ്യ പോലീസിൽ മൊഴി നൽകിയിരുന്നു.
Also Read: ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയ നടപടി നാടകീയമായി മരവിപ്പിച്ച് ഗവർണർ
Post Your Comments