![](/wp-content/uploads/2023/06/untitled-102.jpg)
പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.
വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയതായാണ് സൂചന. സൈബർ വിദഗ്ധർ വിദ്യയുടെ ഫോണുകൾ പരിശോധിച്ചു. കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി ഇന്ന് പരിഗണിക്കും.
ജൂലായ് 6 വരെയാണ് വിദ്യയുടെ റിമാന്റ് കാലാവധി. ഇതിനിടെ നീലേശ്വരം പൊലീസും വിദ്യയ്ക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും കരുതുന്നുണ്ട്.
Post Your Comments