Latest NewsKeralaNews

വ്യാജരേഖ കേസ്: വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും, സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ ഇന്നലെ മണ്ണാർക്കാട് കോടതി കെ.വിദ്യയ്ക്ക് ഉപാധികളുടെ ജാമ്യം അനുവദിച്ചിരുന്നു

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും . കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്ന പരാതിയെ തുടർന്നാണ് നീലേശ്വരം പോലീസ് ചോദ്യം ചെയ്യുന്നത്. ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. അതേസമയം, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ നീട്ടിവയ്ക്കാനുള്ള സാധ്യത ഉണ്ടെന്നും സൂചനകളുണ്ട്. എന്നാൽ, ഹാജരാകില്ല എന്ന് ഇതുവരെ വിദ്യ പോലീസിൽ അറിയിച്ചിട്ടില്ല.

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ ഇന്നലെ മണ്ണാർക്കാട് കോടതി കെ.വിദ്യയ്ക്ക് ഉപാധികളുടെ ജാമ്യം അനുവദിച്ചിരുന്നു. മൊബൈൽ ഫോണിലാണ് വ്യാജരേഖ നിർമ്മിച്ചതെന്ന് വിദ്യ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന്, അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Also Read: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിക്കുന്നു, ഇന്നലെ മാത്രം ചികിത്സ തേടിയത് 13,257 പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button