Latest NewsKeralaNews

വ്യാജ രേഖ കേസ്: കരിന്തളം കോളേജിന്റെ പരാതിയിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഇന്ന് നീലേശ്വരം പോലീസിൽ ഹാജരായേക്കും

കോളേജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് നീലേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഇന്ന് നീലേശ്വരം പോലീസിൽ ഹാജരായേക്കും. ജൂൺ 25 ഞായറാഴ്ചയാണ് വിദ്യയോട് നേരിട്ട് ഹാജരാകാൻ നീലേശ്വരം പോലീസ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച കോളേജിൽ ഹാജരാകാൻ സാധിക്കില്ലെന്ന് വിദ്യ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച ഹാജരാകാമെന്ന് അറിയിച്ചത്.

കരിന്തളം ഗവൺമെന്റ് കോളേജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. നിലവിൽ, കോളേജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് നീലേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ അദ്ധ്യായന വർഷത്തിലായിരുന്നു കെ.വിദ്യ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം കോളേജിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നത്.

Also Read: കഴക്കൂട്ടം പീഡനം: ചികിത്സയിൽ കഴിയുന്ന യുവതിയുടെ സ്വകാര്യഭാ​ഗങ്ങളിലും കൈക്കും തലക്കും മുഖത്തും ഗുരുതര പരിക്ക്

അഗളി പോലീസും വിദ്യക്കെതിരെ കേസ് നൽകിയിരുന്നു. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശനിയാഴ്ചയാണ് വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ സമർപ്പിച്ച പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന വിവരം പുറത്തുവന്നതോടെയാണ് കരിന്തളം കോളേജും പരാതിയുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button