KannurKeralaNattuvarthaLatest NewsNewsCrime

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ 1797 ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

മുഹമ്മദ് അല്‍ത്താഫില്‍ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വര്‍ണവും മുഹമ്മദ് ബഷീറില്‍ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുവരും ധരിച്ച സോക്‌സിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

‘രാവിലെ പറഞ്ഞതല്ല പ്രിന്‍സിപ്പല്‍ ഉച്ചയ്ക്ക് പറയുന്നത്, എസ്എഫ്ഐക്കാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മാറ്റിപറയിപ്പിച്ചു’

ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരില്‍നിന്നും സ്വര്‍ണം കണ്ടെടുത്തത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button