കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി. എന്നാലും എന്റെ വിദ്യേ എന്നു കുറിച്ചുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ്ഡും സീലുമുണ്ടാക്കി, പ്രിന്‍സിപ്പാളിന്റെ കളളയൊപ്പിട്ട് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തില്‍ എസ്എഫ്ഐയും സിപിഎമ്മും മൗനം പാലിക്കുമ്പോഴാണ് വിദ്യയെ പരിഹസിച്ചുകൊണ്ട് പി.കെ ശ്രീമതി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് എസ്എഫ്ഐ.
കെ വിദ്യ മഹാരാജാസിനു അപമാനമാണ്, കർശനമായ അന്വേഷണവും നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണം: ബെന്യാമിൻ
അതേസമയം, പോസ്റ്റിന് പിന്നിലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ടീച്ചറേ ഈ പോസ്റ്റ് മുക്കരുതേ, യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഒരു ഡമ്മി ഇട്ട് ഈ സംഭവത്തിലെ സത്യം തുറന്നുകാണിക്കണം, ഞങ്ങളെ പോലെ ശ്രദ്ധിച്ചു ചെയ്യണ്ടേ എന്റെ വിദ്യേ, കുറച്ച് കൂടി ശ്രദ്ധ വേണ്ടെ വിദ്യേ എന്ന് തുടങ്ങി ട്രോള്‍ പെരുമഴയാണ് പോസ്റ്റിന് ലഭിക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ വിദ്യയ്ക്ക് പികെ ശ്രീമതി അവാര്‍ഡ് നല്‍കുന്നതിന്റെ ചിത്രവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് പോസ്റ്റ് ഇനി എപ്പോഴാണ് തുടങ്ങി അങ്ങനെ നീളുകയാണ് കമന്റുകള്‍.
ഗസ്റ്റ് ലക്ചറര്‍ ആകാന്‍ വ്യാജരേഖ ചമച്ചെന്ന മഹാരാജാസ് കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ കോളേജില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയി പ്രവര്‍ത്തിച്ചു എന്നു വ്യക്തമാക്കുന്ന രേഖയാണ് വിദ്യ വ്യാജമായി നിര്‍മ്മിച്ചത്. എസ്.എഫ്.ഐ ബന്ധം ഉപയോഗിച്ചാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിനിയാണ് കെ.വിദ്യ.
Post Your Comments