Latest NewsKeralaNews

വ്യാജരേഖ കേസ്; കെ വിദ്യക്ക് ജാമ്യം

കാസര്‍ഗോഡ്: കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസിൽ വിദ്യക്കെതിരെ ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീലേശ്വരം പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 30ാം തീയതി ഹാജരാകണം എന്ന വ്യവസ്ഥയിൽ അന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കോടതിയിൽ ഹാജരായപ്പോൾ ജാമ്യാപേക്ഷ ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റി വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button