കൊൽക്കത്ത: ഒഡീഷയിലെ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കുമെന്ന കേന്ദ്ര നിലപാട് വെറും പ്രഹസനമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ കാരണം മറച്ചു വെയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സിബിഐ അന്വേഷണം ഒരു ഗിമ്മിക്ക് ആണെന്നും മമത ആരോപിച്ചു. കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറവയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
‘ട്രെയിൻ ദുരന്തത്തിന് പിന്നിലെ കാരണം അന്വേഷിക്കാൻ ഡൽഹിക്ക് താൽപ്പര്യമില്ല. പകരം അവർ ഇന്ന് കൊൽക്കത്തയിലുടനീളം റെയ്ഡുകൾ നടത്താൻ കേന്ദ്ര ഏജൻസികളെ അയച്ചു. ആളുകൾക്ക് സത്യം അറിയണം. എന്തുകൊണ്ടാണ് ഈ അപകടം സംഭവിച്ചത്? എന്തിനാണ് ഇത്രയധികം ആളുകൾ മരിച്ചത്? സിബിഐ എന്ത് ചെയ്യും? ഇതൊരു ക്രിമിനൽ കേസാണോ? നിങ്ങൾക്ക് പുൽവാമയെ ഓർമ്മയുണ്ടോ? സിബിഐ അന്വേഷണം ഒരു ഗിമ്മിക്ക് ആണ്, അവർ കേന്ദ്രത്തിന്റെ ചട്ടുകം മാത്രമാണ്.’ മമത പറഞ്ഞു.
Post Your Comments