മോട്ടറോള ആരാധകർ ഒന്നടങ്കം കാത്തിരുന്ന മോട്ടറോള Razr 40 Ultra സ്മാർട്ട്ഫോൺ ഈ മാസം വിപണിയിൽ എത്തിയേക്കും. ജൂൺ 28ന് ഇവ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. മാസങ്ങൾക്ക് മുൻപ് തന്നെ പ്രീമിയം റേഞ്ചിൽ പുറത്തിറക്കുന്ന മോട്ടറോള Razr 40 Ultraയെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവെച്ചിരുന്നു. ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.73 ഇഞ്ച് പി-ഒഎൽഇഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. 120 ഹെർട്സ് റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാവുന്നതാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 50 മെഗാപിക്സൽ, 12 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകുക. അതേസമയം, സെൽഫി ക്യാമറ 60 മെഗാപിക്സലാകാനാണ് സാധ്യത. 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടറോള Razr 40 Ultra ഹാൻഡ്സെറ്റുകൾക്ക് 1,39,990 രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്.
Also Read: കസ്റ്റഡിയിൽ നിന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു: തെരച്ചിൽ ആരംഭിച്ച് പോലീസ്
Post Your Comments