Latest NewsNewsTechnology

മോട്ടറോളയുടെ മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

മുംബൈ: മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. എഡ്ജ് 50 സിരീസിലെ അഞ്ചാമത്തെ ഫോണാണ് മോട്ടറോള എഡ്ജി 50 നിയോ. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 നിയോയുടെ വില 23,999 രൂപയാണ് വരുന്നത്. പാന്റോണ്‍-സര്‍ട്ടിഫൈഡ് ഉള്ള നാല് നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. നോട്ടിക്കല്‍ ബ്ലൂ, ലാറ്റെ, ഗ്രിസൈല്‍, പൊയിന്‍സിയാന എന്നീ കളര്‍ ഓപ്ഷന്‍ വെഗന്‍ ലെതര്‍ ഫിനിഷോട് കൂടി ആണ് ഇറക്കിയിരിക്കുന്നത്.

Read Also: മലയാള സിനിമയില്‍ പുതിയ സംഘടന; നേതൃത്വത്തില്‍ ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി

മോട്ടറോള എഡ്ജ് 50 നിയോ 6.4-ഇഞ്ച് 1.5K (2670 x 1220 പിക്‌സലുകള്‍) ഡിസ്‌പ്ലേയിലാണ് എത്തുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഒരു പോള്‍ഇഡ് പാനലാണ് ഇതിന് ഉള്ളത്. 3000 നിറ്റ് ആണ് ഇതിന്റെ പീക്ക് ബ്രൈറ്റ്‌നസ്. 50mp സോണി LYT-700C ഒരു സെക്കണ്ടറി 13mp അള്‍ട്രാ-വൈഡ് സെന്‍സറോട് കൂടിയതാണ്. മൂന്നാമത്തെ സെന്‍സര്‍ 10 എംപി ടെലിഫോട്ടോ സെന്‍സറാണ്. അത് 3X ഒപ്റ്റിക്കല്‍ സൂം കഴിവുകള്‍ ഉള്ളത് ആണ്. ഫ്രണ്ടില്‍, 32 എംപി സെല്‍ഫി ഷൂട്ടര്‍ ഉണ്ട്.

ഫോണിന് 4,310mAh ബാറ്ററി മോട്ടറോള നല്‍കിയിരിക്കുന്നത്. കൂടാതെ 68W ടര്‍ബോ ചാര്‍ജ് സപ്പോര്‍ട്ടും ഉണ്ട്. മോട്ടറോള എഡ്ജ് 50 നിയോ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള ഹലോ യുഐയില്‍ പ്രവര്‍ത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button