KannurKeralaNattuvarthaNews

കണ്ണൂരിൽ ഒന്നരവയസുകാരനെ തെരുവുനായ കടിച്ചു കീറി; മൂന്ന് ദിവസമായി കുട്ടി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

കണ്ണൂർ: പാനൂരിൽ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസമായി കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. വീട്ടുമുറ്റത്ത് വെച്ചായിരുന്നു നായയുടെ ആക്രമണം. പാനൂർ സ്വദേശിയായ നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്.

നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടത്. പല്ലിനും മുഖത്തും കണ്ണിനുമെല്ലാം പരിക്കുകളുണ്ടായിരുന്നു. ഒരു നായയാണ് കുട്ടിയെ ആക്രമിച്ചത്. സംഭവം നടന്നയുടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് കേട്ടതിനെ തുടർന്നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കുട്ടിക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. ജ്യൂസ് പോലെയുള്ള പാനീയങ്ങളാണ് നിലവിൽ നൽകുന്നത്. പാനൂർ മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം പതിവാണെന്നും എത്ര പരാതിപ്പെട്ടിട്ടും കാര്യമുണ്ടായിട്ടില്ലെന്നും പിതാവ് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button