KottayamNattuvarthaLatest NewsKeralaNewsCrime

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ

കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഈരാറ്റുപേട്ട കളത്തൂകടവ് ഭാഗത്ത് താഴത്തേടത്ത് വീട്ടിൽ അമൽ ദാസിനെ (28) ആണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. പണവും സ്വർണവും അടക്കം 16,61,000ഓളം രൂപ യുവതിയിൽനിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെ, പെരുമ്പായിക്കാട് സ്വദേശിനി കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

മുഹമ്മദ് റിയാസിന്റെ പ്രസ്താവന സിപിഎമ്മും കുടുംബ പാർട്ടിയായി മാറിയെന്നതിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

യുവതിയുടെ പരാതി നൽകിയതിനെത്തുടർന്ന് ഒളിവിൽ പോയ യുവാവിനെ ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ വയനാട് തിരുനെല്ലി ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button