പൂനെ: രക്തദാന ക്യാമ്പുകള്‍ നടത്തി പൂനെയിലെ ക്ഷേത്രങ്ങള്‍ മാതൃകയാക്കുന്നു. ശ്രീ സദ്ഗുരു ശങ്കര്‍ മഹാരാജ്, ശ്രീ മൊറായ ഗോസാവി സഞ്ജീവന്‍ സമാധി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ അവരുടെ രക്തദാന ക്യാമ്പുകളില്‍ ശേഖരിക്കുന്ന രക്തത്തിലൂടെ നൂറുകണക്കിന് ജീവന്‍ രക്ഷിച്ചുകൊണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതായി ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ഒല്ലൂരിൽ കാപ്പ നിയമപ്രകാരം രണ്ടുപേർ പിടിയിൽ
2019 ജൂണില്‍ കൊറോണ മൂലം രക്തദാനത്തിന് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ധങ്കാവടിയിലെ ശങ്കര്‍ മഹാരാജ് ക്ഷേത്ര ട്രസ്റ്റാണ് ആദ്യമായി രക്തദാന ക്യാമ്പ് ആരംഭിച്ചത്. പിന്നീട് ഈ ആശയം ജനപ്രിയമാകാന്‍ തുടങ്ങി. രണ്ട് മാസം മുമ്പ് ചിഞ്ച്വാഡിലെ ശ്രീ മൊറയ ഗോസാവിയുടെ സഞ്ജീവന്‍ സമാധി ക്ഷേത്രവും ക്യാമ്പ് സംഘടിപ്പിച്ചു .
ക്യാമ്പുകളില്‍ ശേഖരിക്കുന്ന രക്തം സസൂണ്‍ ഹോസ്പിറ്റല്‍, ഔന്ദ് ജില്ലാ ആശുപത്രി, സഹ്യാദ്രി ഹോസ്പിറ്റല്‍, കെഇഎം ഹോസ്പിറ്റല്‍, റൂബി ഹാള്‍ ക്ലിനിക്, ഭാരതി ഹോസ്പിറ്റല്‍ തുടങ്ങിയ പ്രധാന ആശുപത്രികളിലേക്ക് നല്‍കുന്നു. അടുത്ത മാസം, അഷ്ടവിനായക ക്ഷേത്രങ്ങളിലൊന്നായ രഞ്ജന്‍ഗാവിലെ മഹാഗണപതി ക്ഷേത്ര ട്രസ്റ്റിലും രക്തദാന ക്യാമ്പ് ആരംഭിക്കും.
Post Your Comments