YouthLatest NewsMenNewsWomenFood & CookeryLife StyleHealth & Fitness

നല്ല ഉറക്കം ലഭിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

ഭക്ഷണത്തിലെ ചില പോഷകങ്ങൾ ഉറക്കത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തും.

പാൽ: എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ഉറങ്ങാൻ സഹായിക്കും. പാലിലെ കാൽസ്യം നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തും.

വാഴപ്പഴം: രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികൾക്ക് അയവ് നൽകും. വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ശരീരത്തിന് വിശ്രമവും ഉറക്കവും നൽകുന്ന ഘടകങ്ങളാണ്. ഇത് തലച്ചോറിന്റെ താപനില കുറയ്ക്കാനും ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും വാഴപ്പഴം സഹായിക്കും.

ബദാം: ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോൾ ചിലർക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. മഗ്നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ് ബദാം. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തെ സഹായിക്കുന്ന മെലറ്റോണിന്റെ ഉൽപാദനത്തെ നിയന്ത്രിക്കുന്നു. കൂടാതെ, മഗ്നീഷ്യം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു.

പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ 15കാരന് ദാരുണാന്ത്യം

മത്തങ്ങ വിത്തുകൾ: വറുത്ത മത്തങ്ങ വിത്തുകൾ നല്ല ഉറക്കത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാനും സിങ്കും മെലറ്റോണിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു.

കിവി: കിവിയിൽ വിറ്റാമിൻ സി, ഇ എന്നിവയും പൊട്ടാസ്യവും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഉയർന്ന ആന്റിഓക്‌സിഡന്റ് ലെവകളുള്ള ഒരു പഴം കൂടിയാണ് കിവി.

ചോറ്: രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വെറുംവയറ്റിൽ ചോറ് കഴിക്കുന്നത് പെട്ടെന്ന് ഉറങ്ങാൻ സഹായിക്കും. എന്നാൽ അമിതവണ്ണത്തിനുള്ള സാധ്യതയും ഉണ്ട്. വെളുത്ത അരിയേക്കാൾ കൂടുതൽ നാരുകൾ അടങ്ങിയ ചുവന്ന അരി കഴിക്കുന്നത് മെറ്റബോളിസത്തിന് നല്ലതാണ്.

കോഴിക്കോട് വയോധിക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : അയൽവാസി പിടിയിൽ

ഓട്‌സ്: ഓട്‌സിൽ ഫൈബറും ബി വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്‌സിൽ ഗോതമ്പിനെക്കാൾ കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഓട്‌സ് ഉറക്കത്തിന് ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button