KozhikodeLatest NewsKeralaNattuvarthaNewsCrime

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം: ഒരാൾ പിടിയിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീ വയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിൽ, കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് തീ കൊടുക്കാൻ ശ്രമിച്ചതായാണ് യാത്രക്കാർ പറയുന്നത്.

വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിൽ ആണ് തീ വയ്ക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ(20) പിടികൂടിയതായി റെയിൽവേ പൊലീസ് അറിയിച്ചു. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button