മുംബൈ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ശക്തമായി പ്രതികരിച്ച് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.
Read Also: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല: ഗതാഗത മന്ത്രി
ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്തെ ട്രെയിനപകടം ഉദാഹരണമായി ചൂണ്ടികാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്. നെഹ്‌റുവിന്റെ കാലത്ത് ട്രെയിന്‍ അപകടം ഉണ്ടായപ്പോള്‍ അന്ന് റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹാദുര്‍ ശാസ്ത്രി രാജിവച്ച കാര്യമാണ് പവാര്‍ ചൂണ്ടികാട്ടിയത്.
ശാസ്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു നെഹ്‌റു. ശാസ്ത്രിയുടെ രാജി തീരുമാനത്തെ നെഹ്‌റു എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ നെഹ്‌റുവിന്റെ എതിര്‍പ്പിനിടയിലും രാജി തീരുമാനവുമായി ശാസ്ത്രി മുന്നോട്ട് പോകുകയായിരുന്നു. ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ശാസ്ത്രി രാജിവച്ചതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. ധാര്‍മ്മിക ഉത്തരവാദിത്വം മോദിക്കും അശ്വനി വൈഷ്ണവിനും ബാധകമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി രാജിവയ്ക്കണമെന്നും എന്‍ സി പി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
Post Your Comments