കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തയാള്‍ക്ക് ജാമ്യം. കോഴിക്കോട് സ്വദേശി സവാദിനാണ് ജാമ്യം ലഭിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Read Also: തൊഴിൽ മേഖലകൾ കീഴടക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭീതിയോടെ മൈക്രോസോഫ്റ്റ് ജീവനക്കാർ
തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ വച്ച് സവാദ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നടി നന്ദിത ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ കണ്ടക്ടറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിന് സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ അറിയിച്ചു. ആലുവ സബ് ജയിലില്‍ നിന്ന് സവാദ് പുറത്തിറങ്ങുമ്പോള്‍ മാലയിട്ട് സ്വീകരിക്കുമെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചിരുന്നു.
Post Your Comments