ThiruvananthapuramNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ വി​ദേ​ശ​മ​ദ്യ വി​ല്‍​പ്പ​ന : മധ്യവയസ്കൻ അറസ്റ്റിൽ

പെ​രു​ങ്ക​ട​വി​ള മാ​റാ​ക്കു​ഴി ആ​ലു​നി​ന്ന​വി​ള വീ​ട്ടി​ല്‍ ശി​വ​കു​മാ​ര്‍ (50) ആണ് എ​ക്സൈ​സ് പി​ടി​യി​ലാ​യത്

പാ​റ​ശാ​ല: വീ​ട്ടി​ൽ വി​ദേ​ശ​മ​ദ്യം വിൽപ്പന നടത്തിയ ആൾ എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിൽ. പെ​രു​ങ്ക​ട​വി​ള മാ​റാ​ക്കു​ഴി ആ​ലു​നി​ന്ന​വി​ള വീ​ട്ടി​ല്‍ ശി​വ​കു​മാ​ര്‍ (50) ആണ് എ​ക്സൈ​സ് പി​ടി​യി​ലാ​യത്.

Read Also : ‘ചിതറിത്തെറിച്ച കൈകാലുകള്‍, രൂപമില്ലാത്ത മുഖങ്ങള്‍, പതിനഞ്ചോളം പേര്‍ എനിക്ക് മുകളില്‍’

എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​എ.​വി​നോ​ജും സം​ഘ​വും പെ​രു​ങ്ക​ട​വി​ള തോ​ട്ട​വാ​രം മേ​ക്കോ​ണം റോ​ഡി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇയാൾ പിടിയിലായത്. വീട്ടിൽ നിന്ന് 11 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

ഇ​യാ​ളി​ല്‍ നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍, മ​ദ്യം വി​റ്റ​വ​ക​യി​ല്‍ ല​ഭി​ച്ച പ​ണം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ലാ​യും മ​ദ്യ​വും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

Read Also : സംസ്ഥാനത്തെ കോളേജുകൾ ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളാക്കി മാറ്റുന്നു, പുതിയ പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ഇയാളെ പിടികൂടിയ സം​ഘ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബി.​വി​ജ​യ​കു​മാ​ര്‍, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ലി​ജി​ത, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജേ​ഷ്.​ആ​ര്‍.​എ​സ്, എ.​എ​സ്.നി​ഷാ​ന്ത്. എ​ന്നി​വ​ര്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button