തിരുവനന്തപുരം: ആര് എതിര്‍ത്താലും സംഘപരിവാറിന്റെ ചതിയും നുണയും തുറന്നു കാണിച്ചുകൊണ്ടേയിരിക്കുമെന്ന പ്രഖ്യാപനവുമായി സന്ദീപാനന്ദ ഗിരി. നാരായണീയം, ഭാഗവതം,സത്സംഗം മുതലായ വ്യാജ ഗ്രൂപ്പുകളുണ്ടാക്കി സംഘപരിവാര്‍ രാഷ്ട്രീയം ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നത് തുറന്നു കാണിക്കുമ്പോള്‍ അതെങ്ങിനെയാണ് നാരായണീയത്തിനും ഭാഗവതത്തിനും സത്സംഗത്തിനും എതിരാവുന്നത് എന്ന് സന്ദീപാനന്ദ ഗിരി ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സംഘപരിവാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
Read Also: 30 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഒരാള്‍ അമേരിക്കയില്‍ പോയി നരേന്ദ്ര മോദിയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്താല്‍ അതെങ്ങിനെയാണ് ഇന്ത്യയെ അപമാനിക്കലാവുന്നത്?
നാരായണീയം,ഭാഗവതം,സത്സംഗം മുതലായ വ്യാജ ഗ്രൂപ്പുകളുണ്ടാക്കി സംഘപരിവാര്‍ രാഷ്ട്രീയം ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നത് തുറന്നു കാണിക്കുമ്പോള്‍ അതെങ്ങിനെയാണ് നാരായണീയത്തിനും ഭാഗവതത്തിനും സത്സംഗത്തിനും എതിരാവുന്നത്?
ശ്രീ നാരായണഗുരുദേവനാണ് നായര്‍ സര്‍വീസ് സൊസൈറ്റി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതെന്ന കല്ലുവെച്ച നുണ സ്വാമി ചിദാനന്ദപുരി മഹാരാജ് പറയുമ്പോള്‍ അത് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ചരിത്രത്തെ അപനിര്‍മ്മിക്കലാണെന്ന് പറയുമ്പോള്‍ അതെങ്ങിനെയാണ് എന്‍.എസ്സ്.എസ്സിനും നാരായണഗുരുവിനും എതിരാകുന്നത്?
മേലിലും ഇത്തരം ചതിയും നുണയും തുറന്ന് കാണിച്ചുകൊണ്ടേയിരിക്കും…’
Post Your Comments