കണ്ണൂർ: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ആറളം ഫാമിലെ നാലാം ബ്ലോക്കിൽ ഒരാഴ്ച മുൻപാണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന.
ആനയെ വനംവകുപ്പ് അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. അവശനിലയിൽ ആയതിനാൽ മയക്കു വെടിവെക്കാൻ സാധിച്ചിരുന്നില്ല. ആളുകളെ ഓടിക്കുന്നതിനാൽ പിടികൂടി ചികിത്സിക്കുവാനും കഴിഞ്ഞില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കുട്ടിയാനയുടെ ശരീരം കുഴിച്ചിടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Post Your Comments