Latest NewsCricketNewsSports

ധോണിയുടെ കാൽമുട്ട് ശസ്ത്രക്രിയ വിജയകരം; ആശുപത്രിയിലെത്തിയത് ഭഗവദ് ഗീതയുമായി

കൊൽക്കത്ത: തിങ്കളാഴ്ച നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി അഞ്ചാം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്‌സ് ചരിത്ര നാഴികക്കല്ല് നേടി. ക്യാപ്റ്റൻ എംഎസ് ധോണിയുടെ അസാധാരണമായ നേതൃത്വ മികവും ടീമിന്റെ മികച്ച പ്രകടനവുമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. മത്സരശേഷം മഹേന്ദ്ര സിംഗ് ധോണി പോയത് ചികിത്സയ്ക്കായിട്ടായിരുന്നു.

ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു. ചെന്നൈ സൂപ്പർകിങ്‌സ്‌ സിഇഓ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹം ശാസ്ത്രക്രീയയ്ക്ക് ശേഷം പരിപൂർണ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ക്രിക്ക് ബസിനോട് പറഞ്ഞു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ എത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് ധോണിയെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭഗവദ് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങളും വൈറലാണ്. ധോണിയുടെ ഭാര്യ സാക്ഷിയും ഒപ്പമുണ്ടായിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് സമ്മർദ്ദം കുറയ്‌ക്കാനാണ് ധോണി ഭഗവത് ഗീത വായിച്ചിരുന്നതെന്ന് വിദേശ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. കയ്യിൽ ഭഗവത് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയെയാണ് ഫോട്ടോയിൽ കാണുന്നത്. ഈ ചിത്രം ഓപ്പറേഷന് മുമ്പുള്ളതാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button