ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വ്യത്യസ്ഥവും നൂതനവുമായ ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഉപഭോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വോയിസ് നോട്ട് സ്റ്റാറ്റസ് ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ഉപഭോക്താക്കൾക്ക് വീഡിയോകളും, ചിത്രങ്ങളും, ടെക്സ്റ്റുകളും മാത്രമാണ് പങ്കുവെക്കാൻ സാധിച്ചിരുന്നത്. എന്നാൽ, ഇനി മുതൽ വോയിസ് നോട്ടുകളും സ്റ്റാറ്റസ് വെക്കാൻ കഴിയുന്നതാണ്.
മാസങ്ങൾക്ക് മുൻപ് തന്നെ വോയിസ് നോട്ട് സ്റ്റാറ്റസ് ഫീച്ചറുമായി ബന്ധപ്പെട്ടുള്ള സൂചനകൾ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. കൂടാതെ, ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു വോയിസ് നോട്ട് സ്റ്റാറ്റസ് ഫീച്ചർ ലഭ്യമായിരുന്നത്. എന്നാൽ, പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഐഫോൺ ഉപഭോക്താക്കളിലേക്കും എത്തിയിട്ടുണ്ട്. വോയിസ് നോട്ട് ഫീച്ചർ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
- ആദ്യം വാട്സ്ആപ്പ് സ്റ്റാറ്റസ് പേജ് തുറക്കുക
- സ്ക്രീനിലെ താഴെ ദൃശ്യമാകുന്ന പെൻസിൽ ഐക്കൺ ടാപ്പ് ചെയ്യുക
- ആരൊക്കെയാണ് വോയിസ് നോട്ട് സ്റ്റാറ്റസ് കേൾക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക
- പെയിന്റ് പാലറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ബാക്ക്ഗ്രൗണ്ട് നിറം മാറ്റാൻ സാധിക്കും
- തുടർന്ന് സ്ക്രീനിൽ കാണുന്ന മൈക്രോഫോൺ ഐക്കൺ ടാപ്പ് ചെയ്ത് ഹോൾഡ് ചെയ്യുക
- റെക്കോർഡ് ചെയ്യേണ്ട സന്ദേശം പറയുക
- റെക്കോർഡ് ചെയ്ത സന്ദേശം അപ്‌ലോഡ് ചെയ്യാൻ കൺഫോം നൽകുക
Post Your Comments