ന്യൂഡൽഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പരാജയപ്പെടാന്‍ അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. താരങ്ങള്‍ക്ക് എതിരെ നടക്കുന്നത് കടുത്ത അനീതിയാണെന്നും, വിഭജന രാഷ്ട്രീയം കളിച്ച് രക്ഷപ്പെടാം എന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ നേരിൽ കണ്ട് അവർക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാകേഷ്.
ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാകേഷ് ചോദിച്ചു. ഗുസ്തിക്കാർ തങ്ങളുടെ മെഡലുകൾ ഗംഗാ നദിയിൽ എറിയുക അല്ല വേണ്ടതെന്നും, പകരം ലേലം ചെയ്യണമെന്നും കർഷക നേതാവ് പറഞ്ഞു. ഡൽഹി അതിർത്തികൾ വീണ്ടും തടയുമെന്നും ഗുസ്തിക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഹിന്ദു മുസ്ലീം പേര് പറഞ്ഞു സമൂഹത്തെ വിഘടിപ്പിച്ചു. ഗുസ്തി സമരം ഒരു സമുദായത്തിന്റെ സമരം ആണെന്ന് പറയുന്നത് ഇതു പോലെയാണെന്നും രാകേഷ് പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ സമരമാണെന്നും, ത്രിവര്‍ണ പതാക ആണ് അതിന്റെ നിറമെന്നും അദ്ദേഹം പറയുന്നു. നാളെ കുരുക്ഷേത്രയില്‍ മഹാ പഞ്ചായത്ത് നടത്തും. ബ്രിജ് ഭൂഷണ്‍ മാര്‍ച്ച് നടത്തിയാല്‍ തങ്ങളും മാര്‍ച്ച് നടത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. തങ്ങള്‍ക്കും സ്വന്തമായി ട്രാക്റ്റര്‍ ഉണ്ട്. ട്രാക്റ്ററുകള്‍ വാടകയ്ക്ക് എടുത്തതല്ല. നീതി തേടി തങ്ങളും യാത്ര നടത്തും. നീതി തേടി അന്തരാഷ്ട്ര ഫെഡറഷന്‍ വരെ പോകുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു
Post Your Comments