ഗുസ്തി താരങ്ങളുടെ നീതിക്കായുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ പന്തം കൊളുത്തി പ്രകടനം നടത്തി. കാട്ടകാമ്പാല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം ചിറക്കല്‍ സെന്ററില്‍ സമാപിച്ചു. പോളയത്തോട് ജംഗ്ഷനിലും കമ്മിറ്റി പ്രകടനം നടത്തി. പോക്‌സോ കേസ് പ്രതിയായ ബി.ജെ.പി. എം.പി. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നും, ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
അഭിമാനങ്ങളെ അവഹേളിക്കുന്നവർക്കെതിരെ, പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രകടനം. ചിന്ത ജെറോം അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
അതേസമയം, ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ക്ക് എതിരെ നടക്കുന്നത് കടുത്ത അനീതിയാണെന്നും, വിഭജന രാഷ്ട്രീയം കളിച്ച് രക്ഷപ്പെടാം എന്ന് കരുതേണ്ടെന്നും സംഘടനയുടെ നേതാവ് രാകേഷ് ടിക്കായത്ത്. പറഞ്ഞു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ നേരിൽ കണ്ട് അവർക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാകേഷ്.
Post Your Comments