കാലിഫോർണിയ: അയോഗ്യതയില്‍ വയനാട് എംപി സ്ഥാനം നഷ്ടമായെങ്കിലും അത് തനിക്ക് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമാണ് ഒരുക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 2000-ല്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നസമയത്ത് ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല.
പക്ഷേ, അയോഗ്യതയുള്‍പ്പെടെയുള്ള നടപടപടികള്‍ എനിക്ക് അതുവരെയില്ലാത്ത അവസരങ്ങളാണ് നല്‍കിയത്. രാഷ്ട്രീയം അങ്ങനെയായാണെന്ന് അമേരിക്കയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവേ രാഹുല്‍ പറഞ്ഞു. ആറുമാസംമുമ്പ് ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികളെല്ലാം കടുത്ത പ്രതിസന്ധിയിലായിരുന്നു.
സാമ്പത്തിക മേധാവിത്വവും സ്ഥാപനങ്ങള്‍ പിടിച്ചെടുക്കലും- ജനാധിപത്യപരമായി ചെറുത്തുനില്‍ക്കാന്‍ ഞങ്ങള്‍ ഏറെ പണിപ്പെട്ടു. ഈ സമയത്താണ് ജോഡോ യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് രാഹുൽ പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം അത്യധികം വഷളാകുകയാണ്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് പ്രതിപക്ഷ സഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷസഖ്യം അട്ടിമറി വിജയം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം വന്‍വിജയമുറപ്പാക്കുമെന്നാണ് എന്റെ വിശ്വാസം. ആരും പ്രതീക്ഷിക്കാത്ത ഒരു വിജയമാകുമത്. പ്രതിപക്ഷ ഐക്യം ശക്തമായി തന്നെ ബി.ജെ.പിയെ നേരിടും. വിജയം സുനിശ്ചിതം തന്നെയാണെന്നും അദ്ദേഹം അമേരിക്കയിൽ വ്യക്തമാക്കി.
Post Your Comments