
തിരുവനന്തപുരം: സാമാന്തര ബാർ നടത്തിയിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി 68 ലിറ്റർ മദ്യം കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ എക്സൈസ് ഇൻസ്‌പെകർ കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് മീനാട് വരിഞ്ഞം കാരംകോട് സ്വദേശി അജേഷിനെ പിടികൂടിയത്. ഇയാൾ ശീമാട്ടി കല്ലുവാതുക്കൽ കേന്ദ്രീകരിച്ചു അവധി ദിവസങ്ങളിൽ വൻ മദ്യവില്പനയാണ് നടത്തിയിരുന്നത്.
മദ്യം വിറ്റ വകയിൽ ലഭിച്ച 5650/- രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ വിനോദ് ആർ ജി, എ ഷിഹാബുദ്ധീൻ, എസ് അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റ്റി നഹാസ്, വിഷ്ണു ഒ എസ്, ജ്യോതി ജെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റാണി സൗന്ദര്യ എന്നിവർ പങ്കെടുത്തു.
Post Your Comments