ആലുവ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസിനെ(69)യാണ് അറസ്റ്റ് ചെയ്തത്. ബിനാനിപുരം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
Read Also : 10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90കാരന് ജീവപര്യന്തം തടവുശിക്ഷ: വിധി വന്നത് 42 വർഷം പഴക്കമുള്ള കേസിന്
പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments