കോട്ടയം: എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വയോധികൻ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറില്‍ കെ.പി. പുന്നൂസി(80)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : നല്ല വസ്ത്രം ധരിക്കുകയും സൺ ഗ്ലാസ് വെക്കുകയും ചെയ്തു: ഗുജറാത്തിൽ ദളിത് യുവാവിന് നേരെ മർദനം
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും മകള്‍ക്ക് ബിലീവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലില്‍ സ്പോട്ട് അഡ്മിഷനില്‍ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ഇയാള്‍ 25 ലക്ഷം രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു. ഇയാള്‍ പറഞ്ഞതിന് പ്രകാരം പുതുപ്പള്ളി സ്വദേശി പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, പുന്നൂസ് ഇയാളുടെ മകള്‍ക്ക് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി നൽകാതെ കബളിപ്പിക്കുകയായിരുന്നു.
തുടർന്ന്, പുതുപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments