Latest NewsIndiaNewsCrime

ഹെൽമറ്റും ജാക്കറ്റും ധരിച്ച് പുരുഷവേഷത്തിലെത്തി അമ്മായിയമ്മയെ അടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസിൽ 28 കാരിയായ യുവതി അറസ്റ്റിൽ. കുടുംബവഴക്കിനെ തുടർന്നാണ് യുവതി തന്റെ അമ്മായിയമ്മയെ കൊലപ്പെടുത്തിയത്. തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൾ ആയ മഹാലക്ഷ്മിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതിരിച്ച് വിടുന്നതിനായി ഇവരുടെ സ്വർണമാലയും മഹാലക്ഷ്മി മോഷ്ടിച്ചു. ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും മാറിത്താമസിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതേത്തുടർന്നാണ് മഹാലക്ഷ്മി അമ്മായിയമ്മയെ കൊലപ്പെടുത്താൻ പദ്ധതി ഇട്ടത്.

ഇന്നലെ പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്. കൊലപാതകം നടന്ന ശേഷവും മഹാലക്ഷ്മി പൊലീസിന് മുന്നിൽ നാടകം കളിച്ചു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ സത്യാവസ്ഥ വെളിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മഹാലക്ഷ്മി കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button