പുതിയ ആവാസ വ്യവസ്ഥയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾ. ഏഴ് ചീറ്റകളെ കൂടി വനത്തിലേക്ക് തുറന്നുവിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉന്നതല ചർച്ചകൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ മൂന്നാം വാരത്തോടെയാണ് ഏഴ് ചീറ്റകളെയും വനത്തിലേക്ക് തുറന്നുവിടുക. ഗ്ലോബൽ ടൈഗർ ഫോറം സെക്രട്ടറി ജനറൽ രാജേഷ് ഗോപാലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
2 പെൺ ചീറ്റകളും 5 ആൺ ചീറ്റകളുമാണ് ഈ മാസം അവസാനത്തോടെ പുതിയ ആവാസ വ്യവസ്ഥയിലേക്ക് മാറുന്നത്. കഴിഞ്ഞ ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഒരു ചീറ്റയെ കൂടി കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടിരുന്നു. നാല് വയസ് പ്രായമുള്ള നീർവ എന്ന പെൺ ചീറ്റയെയാണ് തുറന്നുവിട്ടത്. ഇതോടെയാണ് കുനോ ദേശീയോദ്യാനത്തിലെ ആകെ ചീറ്റകളുടെ എണ്ണം ഏഴായി ഉയർന്നത്. കഴിഞ്ഞ മാർച്ചിൽ ജ്വാല എന്ന പെൺ ചീറ്റ ജന്മം നൽകിയ നാല് ചീറ്റക്കുഞ്ഞുങ്ങളിൽ 3 എണ്ണം ഏതാനും ദിവസങ്ങൾക്കു മുൻപ് ചത്തിരുന്നു.
Post Your Comments