കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. നമീബിയിൽ നിന്നും കൊണ്ടുവന്ന ശൗര്യ എന്ന ചീറ്റയാണ് ചത്തത്. കുനോ ദേശീയോദ്യാനത്തിൽ ഇതുവരെ 7 മുതിർന്ന ചീറ്റകളും, 3 ചീറ്റ കുഞ്ഞുങ്ങളും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. നിലവിൽ, മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പ്രോജക്ട് ചീറ്റ ഡയറക്ടർ വ്യക്തമാക്കി.
കേന്ദ്രസർക്കാറിന്റെ പ്രോജക്ട് ചീറ്റ പദ്ധതിക്ക് കീഴിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് കുനോ നാഷണൽ പാർക്കിലേക്ക് ചീറ്റകളെ എത്തിച്ചത്. ഇത്തരത്തിൽ രണ്ട് ബാച്ചുകളിലായി 20 ചീറ്റകൾ കുനോ ദേശീയോദ്യാനത്തിൽ എത്തിയിട്ടുണ്ട്. ആദ്യ ബാച്ച് 2022 സെപ്റ്റംബറിലും, രണ്ടാമത്തെ ബാച്ച് 2023 ഫെബ്രുവരിയിലുമാണ് എത്തിയത്. 2023 ഓഗസ്റ്റിൽ ധാത്രി എന്ന പെൺ ചീറ്റയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ, 4 മാസം മുൻപ് സാഷ എന്ന നമീബിയിൽ ചീറ്റ കിഡ്നി തകരാറിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. പെട്ടെന്നുള്ള ചീറ്റകളുടെ മരണത്തിന് പിന്നിൽ വിവിധ കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Also Read: ‘ഓൺലൈൻ ആപ്പ് വഴി അയോധ്യയിൽ വിഐപി പ്രവേശനം’, വ്യാജ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്
Post Your Comments