Latest NewsNewsIndia

കുനോ ദേശീയോദ്യാനത്തിൽ 5 ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ‘ഗാമിനി’

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളുടെ ആദ്യ പ്രസവും ഇന്ത്യൻ മണ്ണിലെ നാലാമത്തെ പ്രസവവുമാണ് ഇത്

ഭോപ്പാൽ: മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ കുനോ ദേശീയോദ്യാനത്തിൽ 5 ചീറ്റകൾ പിറന്നു. കുനോ ദേശീയോദ്യാനത്തിലെ ഗാമിനി എന്ന പെൺ ചീറ്റയാണ് 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പുതിയ ചീറ്റകൾ കൂടി പിറന്നതോടെ ഇന്ത്യയിൽ ജനിച്ച ആകെ ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 13 ആയി. ദക്ഷിണാഫ്രിക്കയിലെ ത്സ്വുലു കലഹാരി റിസർവ് വനത്തിൽ നിന്നാണ് ഗാമിനി അടക്കമുള്ള ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളുടെ ആദ്യ പ്രസവും ഇന്ത്യൻ മണ്ണിലെ നാലാമത്തെ പ്രസവവുമാണ് ഇത്. നമീബിയയിൽ നിന്ന് കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ജ്വാലയ്‌ക്ക് രണ്ട് കുഞ്ഞുങ്ങളും ആശയ്‌ക്ക് ഒരു കുട്ടിയുമാണ് ജനിച്ചത്. 2023 മാർച്ചിലാണ് ജ്വാലയുടെ ആദ്യ പ്രസവം നടന്നത്. അതിൽ നാല് കുഞ്ഞുങ്ങളാണ് ജനിച്ചത്. എന്നാൽ, നാല് കുട്ടികളിൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു. അതിൽ രണ്ട് ചീറ്റ കുഞ്ഞുങ്ങൾ ചൂടും നിർജ്ജലീകരണവും കാരണമാണ് മരണത്തിന് കീഴടങ്ങിയത്.

Also Read: യുപി നിവാസികൾക്ക് ഹോളി സമ്മാനവുമായി യോഗി സർക്കാർ, സൗജന്യ എൽപിജി ഉടൻ വിതരണം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button