KeralaLatest NewsNews

ഹിന്ദു-മുസ്ലിം അകല്‍ച്ചയുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്നതാണ് ട്രെയിന്‍ തീവെയ്പ്പ് : കെ.ടി ജലീല്‍

തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് സംഘപരിവാര്‍ മനസിലാക്കിക്കഴിഞ്ഞു: ട്രെയിന്‍ തീവയ്പ്പ് ആ അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കണം: വഗീയത വാരിവിതറി ജലീലിന്റെ കുറിപ്പ്

മലപ്പുറം: കണ്ണൂരിലെ ട്രെയിന്‍ തീവെപ്പ് കേസില്‍ വര്‍ഗീയത ഉളവാക്കുന്ന കുറിപ്പുമായി കെ.ടി.ജലീല്‍ എം.എല്‍.എ. ഹിന്ദു-മുസ്ലിം അകല്‍ച്ചയുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്നതാണ് ട്രെയിന്‍ തീവെയ്പ്പ് എന്ന ഗുരുതര ആരോപണമാണ് കെ.ടി ജലീല്‍ തന്റെ കുറിപ്പിലൂടെ ഉന്നയിച്ചിരിക്കുന്നത്. എലത്തൂര്‍ തീ വെയ്പ്പ് സംഭവത്തിലും സമാനമായ വാദവുമായി എം.എല്‍.എ രംഗത്തു വന്നിരുന്നു.

Read Also: ലൈം​ഗിക ബന്ധത്തിന് സമ്മതിക്കാത്തതിനു ഭാര്യയെ കൊലപ്പെടുത്തി: 10 ദിവസത്തിന് ശേഷം കുറ്റസമ്മതം നടത്തി യുവാവ് 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണമാണ്. തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് അവര്‍ മനസിലാക്കിക്കഴിഞ്ഞു. ആദ്യ ശ്രമം കോഴിക്കോട്ടെ എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എന്തും ചെയ്യും സംഘ പരിവാരങ്ങള്‍. കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കുക’.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. മലപ്പുറത്തെ ദൈവം രക്ഷിച്ചു?! ഷഹീന്‍ബാഗില്‍ കെട്ടിത്തിരിയാതെ മാദ്ധ്യമങ്ങള്‍ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?’

‘രാജസ്ഥാനിലെ ജയ്പൂരി ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തില്‍ 71 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ക്ക് കീഴ്ക്കോടതി നല്‍കിയ വധശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പോലീസ് പറഞ്ഞവരെ വെറുതെവിട്ടു. ഹൈക്കോടതി വിധിന്യായത്തില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ കളമൊരുക്കിയ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിര്‍ദ്ദേശവും നല്‍കി. കണ്ണൂര്‍ ട്രെയിന്‍ കത്തിക്കലിന്റെ പശ്ചാത്തലത്തില്‍ ഇതൊക്കെ മാദ്ധ്യമ ഠാക്കൂര്‍ സേനയുടെ മനസില്‍ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി കേരളത്തെ ഗുജറാത്തോ യുപിയോ ആക്കരുത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button