ThrissurKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: 15 വർഷം കഠിന തടവും പിഴയും

വാടാനപ്പിള്ളി സ്വദേശി രഞ്ജിത്തിനെ(29)യാണ് കോടതി ശിക്ഷിച്ചത്

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 15 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാടാനപ്പിള്ളി സ്വദേശി രഞ്ജിത്തിനെ(29)യാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് ശിക്ഷ വിധിച്ചത്.

Read Also : റെസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം! രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു

2016-ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ബന്ധു വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് പീഡിപ്പിച്ചത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് വിവാഹവാ​ഗ്ദാനം നൽകി പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിൽ നിന്ന് കൊണ്ടുപോയി. ആദ്യം മുളങ്കുന്നത്ത് കാവിലുള്ള ലോഡ്ജിൽ വെച്ച് പീഡനത്തിനിരയാക്കി. തിരികെ വീട്ടിലെത്തിച്ച പെൺകുട്ടിയെ രണ്ടാം തവണയും വിളിച്ചിറക്കി പീഡനത്തിനിരയാക്കി. രണ്ട് തവണ പെൺകുട്ടി പീഡനത്തിനിരയായി. രണ്ട് വ്യത്യസ്ത കേസുകളായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി കെഎസ് ബിനോയി ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button