വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞു വീണ് മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം വാറു വിളാകത്ത് വീട്ടിൽ ക്രിസ്റ്റഡിമ (52) ആണ് മരിച്ചത്.
Read Also : മതപഠനശാലയിലെ പെൺകുട്ടിയുടെ ആത്മഹത്യ; പോക്സോ കേസിൽ ആൺസുഹൃത്ത് ഹാഷിം അറസ്റ്റിൽ
ഇന്നലെ രാവിലെ വിഴിഞ്ഞം സ്വദേശികളായ ജോസ്, സെൽ വരാജ്, മാർട്ടിൻ എന്നിവർക്കൊപ്പമാണ് ക്രിസ്റ്റഡിമ മീൻ പിടിക്കാൻ പോയത്. പത്തരയോടെ ഉണ്ടായ ശക്തമായ തിരയടിയിൽ കുലുങ്ങിയ വള്ളത്തിൽ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന്, ക്ഷീണിതനായ ക്രിസ്റ്റഡിമയെ കൂടെയുള്ളവർ കരയിലെത്തിച്ച് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ടിപ്പു സുൽത്താന്റെ വാൾ ലേലത്തിൽ വിറ്റു: ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ ഏഴിരട്ടി വില, ലേലത്തുക അറിയാം
വിഴിഞ്ഞം തീരദേശ പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments