
അടൂര്‍: ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി മരുതമണ്‍ഭാഗം വട്ടക്കാലായില്‍ നിഷാ ഭവനില്‍ അനന്തരാജനാ(27)ണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11-ന് എംസി റോഡില്‍ അടൂര്‍ വടക്കടത്തുകാവ് എംഎംഡിഎം ഐടിഐയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. ആനന്ദരാജ് അടൂരില്‍ നിന്നു വീട്ടിലേക്കു വരികയായിരുന്നു. കൊട്ടാരക്കര ഭാഗത്തുവന്ന ജീപ്പാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ അനന്തരാജിനെ അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments