കമ്പം: കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കമ്പം സ്വദേശി ബാല്‍രാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് ബാല്‍രാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരന്‍ ആയിരുന്നു ബാല്‍രാജ്. അരിക്കൊമ്പന്റെ ആക്രമണത്തിനിടെ ഇയാള്‍ ബൈക്കില്‍ നിന്നു വീണിരുന്നു. വീഴ്ചയില്‍ തലയില്‍ സാരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ബാല്‍രാജ് മരിച്ചത്.
അതേസമയം, തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരും. നിലവില്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കു വെടി വയ്ക്കുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.
ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാന്‍ സജ്ജമാണ്. എന്നാല്‍ മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതേസമയം അരികൊമ്പന്റെ തുമ്പി കൈയില്‍ ഏറ്റ മുറിവ് വനം വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
Post Your Comments