
കോട്ടയം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഡ്രാക്കുള ബാബു, ചുണ്ടെലി ബാബു എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാബുവിനെയാണ് (48) കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്.
Read Also : ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത! പ്രത്യേക അനുമതിയില്ലാതെ സിയാച്ചിനിൽ പ്രവേശിക്കാൻ അവസരം
വർഷങ്ങളായി ജില്ലയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതാണ് ഇയാൾ. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾക്കെതിരെ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം, മോഷണം എന്നീ കേസുകൾ നിലവിലുണ്ട്.
Post Your Comments