ആലപ്പുഴ: വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് മുൻവശത്ത് വച്ചിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
തിരുവനന്തപുരം കുട്ടിച്ചൽ പഞ്ചായത്ത് ഏഴാം വാർഡിൽ കോട്ടൂർ പിഒയിൽ ചവടമൂട് സൗദ് മൻസിൽ സൗദ് (24), സഹോദരനായ സബിത്ത് (19), തിരുവനന്തപുരം കരമന, കാലടി കോടൽ വീട്ടിൽ കാർത്തിക്ക് (18) എന്നിവരാണ് അറസ്റ്റിലായത്.
അന്വേഷണത്തിൽ കളിത്തട്ട് ഭാഗത്ത് വാടകയ്ക്ക് എടുത്ത് താമസിച്ച്, ഗൂഡാലോചന നടത്തി എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നും എട്ട് ബുള്ളറ്റ് മോട്ടർ സൈക്കിൾ മോഷണം നടത്തിയതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ബുള്ളറ്റുകളുടെ യാഥാർത്ഥ ആർസി ഉടമസ്ഥരുടെ ഫോൺ നമ്പർ, പരിവാഹൻ ഓൺലൈൻ സൈറ്റിലുടെ മൊബൈൽ ഫോൺ അപ്ഡേഷൻ നടത്തി മാറ്റിയും, എൻജിൻ നമ്പരിലും, ചെയ്സിസ് നമ്പരിലും മാറ്റങ്ങൾ വരുത്തി ആർസി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതി.
Post Your Comments