Latest NewsKeralaNews

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം, വിലക്കയറ്റത്തിനിടയിലും പൊടിപൊടിച്ച് വിൽപ്പന

ഇത്തവണ 15 ശതമാനം മുതൽ 30 ശതമാനം വരെയാണ് വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്

സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂൾ വിപണിയിൽ വിൽപ്പന പൊടിപൊടിക്കുന്നു. വിലക്കയറ്റത്തിനിടയിലും സ്കൂൾ വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻ വർഷത്തേക്കാൾ ഇത്തവണ 15 ശതമാനം മുതൽ 30 ശതമാനം വരെയാണ് വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്. അതേസമയം, ഇത്തവണയും മികച്ച വിൽപ്പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ജൂൺ ഒന്നിനാണ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുക.

മെയ് പകുതിയോടെ തന്നെ സ്കൂൾ വിപണികൾ സജീവമായിട്ടുണ്ട്. യൂണിഫോം, നോട്ട്ബുക്ക്, പേന, പെൻസിൽ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. വിലക്കയറ്റമുണ്ടെങ്കിലും, അത് വിപണിയിൽ കാര്യമായി ബാധിച്ചിട്ടില്ല. ഇത്തവണ സഹകരണ മേഖലയിലെ വ്യാപാര കേന്ദ്രങ്ങളും കൂടുതൽ സജീവമായതിനാൽ, വൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാണ്. സാധാരണയായി സ്കൂൾ വിപണിയിൽ നിന്നും 100 കോടി രൂപ മുതൽ 200 കോടി രൂപ വരെ വിറ്റുവരവ് നേടാൻ കഴിയാറുണ്ട്.

Also Read: കാ​ർ ത​ല​കീ​ഴാ​യി പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു : ഒ​രാ​ൾ​ക്ക് പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button