KottayamLatest NewsKeralaNattuvarthaNews

സു​ഹൃ​ത്തു​മാ​യി സം​സാ​രിച്ച് നിൽക്കവെ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

എ​രു​മേ​ലി ടൗ​ണ്‍ ഭാ​ഗ​ത്ത് ആറ്റാ​ത്ത​റ​യി​ൽ മു​നീ​റി(32)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

എ​രു​മേ​ലി: യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്രതി അ​റ​സ്റ്റിൽ. എ​രു​മേ​ലി ടൗ​ണ്‍ ഭാ​ഗ​ത്ത് ആറ്റാ​ത്ത​റ​യി​ൽ മു​നീ​റി(32)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മേ​ലി പൊലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ എ​രു​മേ​ലി കൊ​ര​ട്ടി കെ​ടി​ഡി​സി ഭാ​ഗ​ത്ത് ബൈ​ക്കി​ലി​രു​ന്ന്‍ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന എ​രു​മേ​ലി വ​ലി​യ​മ്പ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളും യു​വാ​വും ത​മ്മി​ൽ മുമ്പു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്.

Read Also : 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചു, നോട്ട് വലിച്ചു കീറി യാത്രക്കാരനെ ആക്രമിച്ച് കെഎസ്ആർടിസി ഡ്രൈവറും, കണ്ടക്ടറും

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ എ​രു​മേ​ലി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഇ.​ഡി. ബി​ജു, എ​സ്ഐ​മാ​രാ​യ ജ​യ​പ്ര​സാ​ദ്, രാ​ജേ​ഷ്, സു​ഭാ​ഷ്, എ​എ​സ്ഐ ബെ​ന്നി ജേ​ക്ക​ബ്, സിപി​ഒ​മാ​രാ​യ സി​ജി കു​ട്ട​പ്പ​ൻ, ജി​ഷാ​ദ് പി. ​സ​ലീം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button