KeralaLatest NewsNews

2000 രൂപയ്ക്ക് ചില്ലറ ചോദിച്ചു, നോട്ട് വലിച്ചു കീറി യാത്രക്കാരനെ ആക്രമിച്ച് കെഎസ്ആർടിസി ഡ്രൈവറും, കണ്ടക്ടറും

മാവേലിക്കര: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെയും കണ്ടക്ടറുടെയും തെമ്മാടിത്തരത്തിന്റെ പുതിയ മറ്റൊരു രൂപമാണ് മാവേലിക്കരയിൽ ഇന്നലെ കണ്ടത്. 2000 രൂപ നോട്ടിന് ചില്ലറ ചോദിച്ച മധ്യവയസ്കനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. മാവേലിക്കര ബസ്സ്റ്റാന്റിലായിരുന്നു സംഭവം. ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാമേലിക്കരയിലെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചത്.

ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലെത്തിയതായിരുന്നു ഇയാൾ. പനച്ചുമൂട് ജംഗ്ഷനിലേക്ക് ആയിരുന്നു ഇയാൾക്ക് പോകേണ്ടിയിരുന്നത്. ഇതിനാവശ്യമായ 13 രൂപ ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ചില്ലറ മരുന്ന് കടയിൽ കൊടുത്തു. അതിനാൽ ചില്ലറ ലഭിക്കുമോ എന്നറിയാനായി കയ്യിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ടുമായി ഇദ്ദേഹം സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തി.

2000 രൂപ നോട്ട് ഇപ്പോൾ എടുക്കില്ലെന്നും, ചില്ലറ തരാൻ പറ്റില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. എന്നാൽ നോട്ട് നിരോധിച്ചിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞതോടെ സമീപത്തുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും ഇദ്ദേഹത്തെ കടന്നാക്രമിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഡ്രൈവർ അനീഷും ഒരു കണ്ടക്ടറും യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. 2000 രൂപ നോട്ട് ജീവനക്കാർ വലിച്ച് കീറി. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്‍റെ കൈക്ക് പൊട്ടലുണ്ട്. പരാതിയിൽ കെഎസ് ആർ ടി സിയിലെ രണ്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഗതാഗത മന്ത്രിക്കും പരാതി നല്‍കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button