
മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, മനുഷ്യശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു, പ്രായമാകുമ്പോൾ നമ്മുടെ മെറ്റബോളിസവും മറ്റ് പ്രക്രിയകളും മന്ദഗതിയിലാകുന്നു. ഇത് ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും. അതിനാൽ പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം, 30 വയസ് ഒരു നിർണായക പ്രായമാണ്, ജീവിതശൈലീ രോഗങ്ങൾ ഒഴിവാക്കാനും അവ നേരത്തെ കണ്ടെത്താനും വർഷം തോറും വൈദ്യപരിശോധന നടത്തുന്നതിലൂടെ സാധിക്കുന്നു.
ഓരോ സ്ത്രീയും 30 വയസ് തികയുമ്പോൾ ചെയ്യേണ്ട നിർണായക പരിശോധനകൾ ഇവയാണ്;
സമ്പൂർണ്ണ രക്ത കൗണ്ട്: പൊതുവായ ആരോഗ്യം വിലയിരുത്തുന്നതിനും അനീമിയ, അണുബാധ, അപൂർവ സന്ദർഭങ്ങളിൽ രക്താർബുദം എന്നിങ്ങനെയുള്ള വിവിധ രോഗങ്ങൾ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന ഒരു രക്തപരിശോധനയാണ് സമ്പൂർണ്ണ രക്ത കൗണ്ട് (സിബിസി). നിങ്ങളുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ (ആർബിസി), വെളുത്ത രക്താണുക്കൾ (ഡബ്ല്യുബിസി), ഹീമോഗ്ലോബിൻ, ഹെമറ്റോക്രിറ്റ് (എച്ച്സിടി), പ്ലേറ്റ്‌ലെറ്റുകൾ എന്നിവയുടെ എണ്ണം പൂർണ്ണമായ ബ്ലഡ് കൗണ്ട് (സിബിസി) എന്നിവ ടെസ്റ്റിലൂടെ നിർണ്ണയിക്കുന്നു.
നേപ്പാളിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യ, അടുത്ത വർഷം നിർമ്മാണം പൂർത്തിയാക്കും
ലിപിഡ് പ്രൊഫൈൽ: രക്തത്തിലെ ലിപിഡുകൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക കൊഴുപ്പ് തന്മാത്രകളുടെ അളവ് അളക്കുന്നത് ലിപിഡ് പ്രൊഫൈലാണ്. വിവിധ രൂപങ്ങളിലുള്ള കൊളസ്ട്രോൾ ഉൾപ്പെടെയുള്ള വിവിധ രാസവസ്തുക്കൾ കണ്ടെത്തുന്ന ഒരു പാനൽ പരിശോധനയാണിത്. ഈ പരിശോധന ഹൃദ്രോഗ സാധ്യതയും രക്തക്കുഴലുകളുടെ ആരോഗ്യവും വിലയിരുത്തുന്നു.
തൈറോയ്ഡ് ഫംഗ്‌ഷൻ ടെസ്റ്റ്: ഇന്ത്യയിൽ, ഓരോ പത്തിൽ ഒരാൾക്കും തൈറോയ്ഡ് പ്രശ്‌നങ്ങൾ ഉണ്ട്. തൈറോയ്ഡ് പ്രശ്‌നങ്ങൾക്കായി പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം രോഗലക്ഷണങ്ങൾ സൂക്ഷ്മമായതിനാൽ ദീർഘകാലത്തേക്ക് രോഗനിർണയം നടത്തപ്പെടാതെ പോകാം.
പപ്പായ രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ …
രക്തത്തിലെ പഞ്ചസാര: 30നും 49 നും ഇടയിൽ പ്രായമുള്ള എല്ലാ പത്തിൽ ഒന്ന് സ്ത്രീകളെയും പ്രമേഹം ബാധിക്കുന്നു.
പാപ് സ്മിയർ: ലോകമെമ്പാടുമുള്ള സെർവിക്കൽ ക്യാൻസർ മരണങ്ങളിൽ നാലിലൊന്നിനും നടക്കുന്നത് ഇന്ത്യയിലാണ്. പാപ് സ്മിയർ എന്നത് ഒരു അടിസ്ഥാന സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് സാങ്കേതിക വിദ്യയാണ്. അത് ശരീരത്തിലെ അസാധാരണത്വങ്ങൾ നേരത്തേ കണ്ടുപിടിക്കുന്നു. ഭാവിയിൽ മാരകമായി വികസിച്ചേക്കാവുന്ന സെർവിക്കൽ കോശങ്ങളിലെ മാറ്റങ്ങൾ കണ്ടെത്തുന്നതിനും കൂടുതൽ നിരീക്ഷണം നടത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.
Post Your Comments