നേപ്പാളിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ. ഇത്തവണ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ചുമതല സത്‌ലജ് ജെൽ വിദ്യുത് നിഗമാണ് സ്വന്തമാക്കിയിരിക്കുന്നത്. 2024 ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 669 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതനിലയം അരുൺ നദിക്ക് കുറുകെയാണ് നിർമ്മിക്കുക.
നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഇന്ത്യൻ ജലവൈദ്യുത പദ്ധതിക്ക് നേപ്പാൾ അനുമതി നൽകിയത്. ജലവൈദ്യുത പദ്ധതി നേപ്പാളിന്റെ സാമൂഹിക- സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ. 92.68 ബില്യൺ ഡോളർ ചെലവിലാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കുക. നിലവിൽ, കിഴക്കൻ നേപ്പാളിലെ അരുൺ നദിക്ക് കുറുകെയുളള 900 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
Also Read: മണിപ്പുരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് അക്രമികൾ സൈന്യത്തിന്റെ പിടിയിൽ
Post Your Comments